ന്യൂഡല്‍ഹി: പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. അംഗത്വമെടുത്തതിന് ശേഷം ഹര്‍ദിക് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹര്‍ദിക്കിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ്. മാര്‍ച്ച് 12ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങിലാവും ഹാര്‍ദികിന്റെ കോണ്‍ഗ്രസ് പ്രവേശനം.
ജാംനഗര്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. ഇത് പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ യുവനേതാവിലൂടെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
