കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി.
വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് രണ്ടാം പ്രതി മാര്‍ടിന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
പ്രതിയുടെ വാദം കോടതി തള്ളി.കേസില്‍ നടന് ദീലീപ് പ്രതിയും പള്‍സര്‍ സുനി ഒന്നാംപ്രതിയുമാണ്.
