കുമ്മനം തിരുവനന്തപുരത്ത് ചരിത്രം കുറിക്കും; തിരിച്ചുവരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും വി മുരളീധരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജപിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കുമ്മനത്തിന്റെ തിരിച്ച്‌ വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച്‌ കുമ്മനം കേരളത്തിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തയോടാണ് വി മുരളീധരന്റെ പ്രതികരണം. ആര്‍എസ്‌എസിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ബിജെപി ദേശീയ നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നേരിട്ടിടപെട്ടാണ് കുമ്മനത്തിന്റെ മടങ്ങി വരവ്.

Leave a Reply

Your email address will not be published. Required fields are marked *