കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായി രാജിവച്ച കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല.

ആര്‍എസ്‌എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടി.തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്‌എസ് നേതൃത്വം എടുത്ത നിലപാട്.ആയതിനാല്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ മത്സരിക്കണമെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *