ദുബായ്: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ നാലു പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം 15നും 19നും ഇടയില്‍ പ്രയമുള്ളവരാണ്.
വെള്ളിയാഴ്ച വൈകുന്നേരം 6.55ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമായത്.
മരിച്ചവരില്‍ മൂന്ന് പേര് സ്വദേശികളും ഒരാള്‍ ഏഷ്യക്കാരനുമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
