കെ​വി​ന്‍ വ​ധ​ക്കേ​സ്: കു​റ്റ​പ​ത്രം അം​ഗീ​ക​രി​ച്ചു, വി​ചാ​ര​ണ ഏ​പ്രി​ലി​ല്‍ തു​ട​ങ്ങും

കോ​ട്ട​യം: ദു​ര​ഭി​മാ​ന കൊ​ല​യ്ക്ക് ഇ​ര​യാ​യ കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു. കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ വാ​യി​ച്ചു കേ​ള്‍​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ല​ക്കു​റ്റ​മ​ട​ക്കം 10 വ​കു​പ്പു​ക​ളാ​ണു 14 പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

179 സാ​ക്ഷി​മൊ​ഴി​ക​ളും 176 പ്ര​മാ​ണ​ങ്ങ​ളും കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​സി​ന്‍റെ വി​ചാ​ര​ണ ഏ​പ്രി​ലി​ല്‍ തു​ട​ങ്ങു​മെ​ന്നും കോ​ട്ട​യം ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി അ​റി​യി​ച്ചു. കേ​സ് ഈ ​മാ​സം 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി​വ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *