കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കു​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ലു​ട​ക്കി പി​ള​ര്‍​പ്പി​ന്‍റെ വ​ക്കി​ലെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​റ്റ് ഘ​ട​ക​ക്ഷി​ക​ളു​മാ​യും ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച്‌ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ല്‍​പം​കൂ​ടി കാ​ത്തി​രി​ക്കാ​നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ ജോ​സ​ഫ് വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. 

പി.​ജെ.​ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ്, ടി.​യു.​കു​രു​വി​ള എ​ന്നീ നേ​താ​ക്ക​ളാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 

ഇ​തി​നു മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ജോ​സ​ഫ്, ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും നേ​രി​ല്‍ കാ​ണു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *