നാടകം പൊളിഞ്ഞു;ഞങ്ങള്‍ പണ്ടേ ബിജെപിക്കാര്‍; ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്ന് തരൂരിന്റെ ബന്ധുക്കള്‍; ബൂമറാങ്

തിരുവനന്തപുരം: ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച്‌ അംഗത്വം നല്‍കിയത് ബൂമറാങ് ആകുന്നു. തങ്ങള്‍ പണ്ടേ ബിജെപിയെന്ന് ശശി തരൂരിന്റെ ചെറിയമ്മ ശോഭന ശശി കുമാര്‍. ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനെന്ന് അറിയില്ല. അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്ന് ശോഭനാ ശശി കുമാര്‍ പറഞ്ഞു.

ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അംഗത്വം നല്‍കിയത്. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി നിര്‍വ്വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. തത്കാലം പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു.

ഇന്നലെയാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്ന് ദിവസം മുന്‍പ് വരെ കോണ്‍ഗ്രസിനെ ന്യായീകരിച്ച്‌ പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കന്‍ ഇന്നലെ രാവിലെയാണ് നിലപാട് അട്ടിമറിച്ച്‌ ബിജെപിക്കൊപ്പം പോയതും മെമ്ബര്‍ഷിപ്പ് കൈപ്പറ്റിയതും. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കന്‍ എത്തുമെന്നാണ് വിവരം. തൃശൂരോ ചാലക്കുടിയോ ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *