വി​മാ​ന​ത്തി​െ​ന്‍​റ ശു​ചി​മു​റി​യി​ല്‍ 12 കി​ലോ സ്വ​ര്‍ണം ക​ണ്ടെ​ത്തി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ഹ​സ്ര​ത്ത് ഷ​ഹ്ജ​ലാ​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​െ​ന്‍​റ ശു​ചി​മു​റി​യി​ല്‍ നി​ന്ന് 12 കി​ലോ തൂ​ക്കം വ​രു​ന്ന 106 സ്വ​ര്‍ണ ക​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി. ശു​ചി​മു​റി​യി​ലെ ക​ണ്ണാ​ടി​യു​ടെ പി​റ​കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍ണം. സം​ഭ​വ​ത്തെ കു​റി​ച്ച്‌ ബം​ഗ്ളാ​ദേ​ശ് ഇ​ന്‍​റ​ലി​ജ​ന്‍സ്, ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. ബം​ഗ്ലാ​ദേ​ശ് ദേ​ശീ​യ വി​മാ​ന ക​മ്ബ​നി​യാ​യ ബി​മാ​ന്‍ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ധാ​ക്ക​യി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ചി​റ്റാ​ഗോ​ങി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്ബു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​തെ​ന്ന് ധാ​ക്ക ക​സ്റ്റം​സ് വി​ഭാ​ഗം പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *