കൊല്ലം: ഓച്ചിറയില്‍ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ രക്ഷിക്കാന്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
