സു​നീ​റി​നോ​ട് തോ​ല്‍​ക്കാ​നാ​കും രാ​ഹു​ലി​ന്‍റെ വി​ധി: കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ചാ​ലും സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. പി.​പി. സു​നീ​ര്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫി​നെ​തി​രെ രാ​ഹു​ലി​നെ രം​ഗ​ത്തി​റ​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ന​യം തെ​റ്റാ​ണ്. സു​നീ​റി​നോ​ട് തോ​ല്‍​ക്കാ​നാ​കും രാ​ഹു​ലി​ന്‍റെ വി​ധി​യെ​ന്നും കാ​നം പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​കു​മോ എ​ന്ന് കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *