ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇന്ന് എഐസിസി അസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. വയനാട് സംബന്ധിച്ച് രാഹുല്‍ എന്തെങ്കിലും പ്രതികരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കെപിസിസി നേതൃത്വം. ഇന്ന് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയത്തില്‍ രാഹുല്‍ പ്രതികരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇതോടെ വയനാട് സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്.
