തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ലക്‌സ് ഉപയോഗിക്കുന്ന രാഷ്ട്രിയപ്പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ഫ്‌ലക്‌സ് സ്ഥാപിച്ചാല്‍ പിഴ ഈടാക്കണം. ക്രമിനല്‍ കേസടുക്കണം കേസെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. കലക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഫ്‌ലെക്‌സും മണ്ണില്‍ അലിഞ്ഞു ചേരാത്ത സാമഗ്രികളും തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കുന്നതു ഹൈക്കോടതിയും വിലക്കിയിരുന്നു.
