മോസ്‌കോ: റഷ്യന്‍ സമ്ബന്നരിലെ പ്രമുഖ വനിത നതാലിയ ഫിലേവ(55) വിമാനാപകടത്തില്‍ മരിച്ചു. റഷ്യയിലെ സ്വകാര്യ വിമാനക്കമ്ബനിയായ സൈബീരിയ എയര്‍ലൈന്‍സി(എസ് 7)ന്റെ സഹ ഉടമയായിരുന്നു നതാലിയ. ഫോബ്‌സ് മാസികയുടെ 2018 ലെ റഷ്യയിലെ സമ്ബന്നകളുടെ പട്ടികയില്‍ നതാലിയ നാലാമതായി സ്ഥാനം പിടിച്ചിരുന്നു.
ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഫ്രാന്‍സില്‍ നിന്ന് ജര്‍മനിയിലെ ഏഗല്‍സ്ബാക്കിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ മരിച്ച രണ്ടാമത്തെ യാത്രക്കാരന്‍ റഷ്യക്കാരനാണെന്നാണ് നിഗമനം. വിമാനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. വിമാനം കത്തിയതിനൊപ്പം അതില്‍ സഞ്ചരിച്ചിരുന്നവരും തിരിച്ചറിയാവാനാവാത്ത അവസ്ഥയിലാണുള്ളത്.
വിമാനാപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് തിരിച്ച പോലീസ് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായും മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും ഡിപിഎ റിപ്പോര്‍ട്ടുണ്ട്.
