യാത്രക്കാരെ കൈയേറ്റം ചെയ്‌ത സംഭവം: കല്ലട ബസ് പിടിച്ചെടുക്കും, കമ്ബനി മാനേജര്‍ കസ്‌റ്റഡിയില്‍

കൊച്ചി: യാത്രക്കാരെ കൈയ്യേറ്റം ചെയ്‌ത സംഭവത്തില്‍ കല്ലട ട്രാവല്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രക്കാരെ മര്‍ദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ബസ് പിടിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. കമ്ബനി മാനേജരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസിലാണ് സംഘര്‍ഷമുണ്ടായത്. ശനിയാഴ്‌ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച്‌ കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിലൊരാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ജീവനക്കാര്‍‌ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *