റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും അമിത് ഷായ്ക്ക് മമതാ ബാനര്‍ജിയുടെ വിലക്ക്

കൊല്‍ക്കത്ത: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി . ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ബംഗാളില്‍ ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും മാള്‍ഡയില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്റ്ററിന് ലാന്‍ഡിങ് അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി മമതാ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *