അഹമ്മദാബാദ്: വിവാഹപ്പന്തലിലേക്ക് കുതിരപ്പുറത്ത് എത്തുന്ന വരന്‍. പാട്ടും നൃത്തവുമായി വരനൊപ്പം നടന്നു നീങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളും. അലങ്കരിച്ച വലിയ വിവാഹ വേദി. ഗുജറാത്തിലെ ഹിമാന്ത്നഗറില്‍ നടന്ന ഒരു വിഹാത്തിന്റെ വിശേഷങ്ങളാണിത്. എല്ലാം ഉണ്ടെങ്കിലും വിവാഹത്തില്‍ ഒരാളുടെ മാത്രം കുറവുണ്ടായിരുന്നു. വരന്‍ താലി ചാര്‍ത്തേണ്ട വധുവിന്റെ കുറവ്.
അയജ് ബറോട്ട എന്ന 27കാരന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷ പൂര്‍വ്വം നടത്തിയത്. ഭിന്നശേഷിക്കാരനാണ് അജയ് ബറോട്ട്. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ കാണാറുള്ള പതിവ് ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ വിവാഹ വേദിയില്‍ നടന്നു. എങ്കിലും വധു ഇല്ലാത്ത ഒരു വിവാഹമാണ് നടന്നത്.
Read More: സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ
വിഷ്ണുഭായ് ബറോട്ട് എന്ന ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറുടെ മകനാണ് അജയ് ബറോട്ട്. ചെറുപ്പം മുതലെ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ താല്‍പര്യമുള്ള ആളായിരുന്നു അജയ്. വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴെല്ലാം തനിക്കും ഇതുപോലെ ആഘോഷപൂര്‍വ്വമായി വിവാഹം കഴിക്കണമെന്ന ആഗ്രഹം വീട്ടുകാരോട് അജയ് ബറോട്ട് പങ്കുവെച്ചിരുന്നു.
മകന്റെ ആഗ്രഹം നടത്തിക്കൊടുക്കാനായി പിതാവ് ശ്രമിച്ചെങ്കിലും ഭിന്നശേഷിക്കാരനായ യുവാവിന് വധുവിനെ ലഭിക്കാന്‍ പ്രയാസമാണെന്ന് മനസിലാക്കിയ പിതാവ് വധുവില്ലാതെ തന്നെ എല്ലാ ആഘോഷങ്ങളോടും കൂടി മകന്റെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 800ല്‍ അധികം ആളുകളാണ് വധുവില്ലാത്ത വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടതാണ്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവന് വലിയ ഇഷ്ടമാണ്, ഇപ്പോഴാണ് തന്റെ വിവാഹമെന്നാണ് അവന് അറിയേണ്ടത്. അവന് ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഉത്തരം നല്‍കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് അവന്റെ ആഗ്രഹം പൂര്‍ത്തികരിക്കാനായി വധുവില്ലാതെ തന്നെ എല്ലാ ചടങ്ങുകളോടും കൂടി വിവാഹ ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. സമൂഹം എന്തു പറയുമെന്ന് ചിന്തിക്കാതെ എന്റെ മകന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്- വിഷ്ണു ഭായ് പറയുന്നു. ഏതായാലും വധുവില്ലാതെ നടന്ന വിവാഹം സോഷ്യല്‍ മീഡിയയിലും വൈറലാവുകയാണ്.
