തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക്ഷേ​ത്ര ദ​ര്‍​ശ​നം മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യോ..? പ്രി​യ​ങ്ക​യ്ക്കെ​തി​രേ മാ​യാ​വ​തി

ല​ക്നോ: കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി യു​പി​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രാ​നു​ള്ള നാ​ട​ക​മാ​യേ കാ​ണാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. 

ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നാ​യി വ​ന്‍ തോ​തി​ല്‍ പ​ണം ചി​ല​വി​ടു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​യ​ങ്ക​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​തെ​യാ​യി​രു​ന്നു വി​മ​ര്‍​ശ​നം. മോ​ദി സ​ര്‍​ക്കാ​ര്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടും. ആ​ര്‍​എ​സ്‌എ​സു​പോ​ലും മോ​ദി​യെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *