17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു

മാനന്തവാടി :  17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് ചികിത്സതേടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

തുടര്‍ന്ന് സുരജിത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *