ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയുണ്ടാക്കിയെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം ജില്ലയില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ വോട്ടുകള്‍ യു ഡി എഫിന് ലഭിച്ചതും ന്യൂനപക്ഷ ഏകീകരണവുമാണ് തിരിച്ചടിയുണ്ടാക്കിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ദോഷം ചെയ്തു. ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം പിറികിലായിരുന്നു. ജില്ലയിലുടെ ഭാഗമായ മലപ്പുറത്തും പൊന്നാനിയിലും വയനാട്ടിലും ലക്ഷങ്ങളുടെ വ്യത്യാസം. പൊന്നാനിയില്‍ ഇടതു മേല്‍ക്കൈ ഉണ്ടായിരുന്ന പൊന്നാനി, തവനൂര്‍, തൃത്താല മണ്ഡലങ്ങളില്‍ മുന്നേറാനായില്ല. ഒപ്പത്തിനൊപ്പം പ്രതീക്ഷിച്ച താനൂരും സമാന സാഹചര്യമാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *