പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 43 വര്‍ഷം കഠിന തടവ്

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷ. പിറവന്തൂര്‍ നല്ലകുളം തടത്തില്‍ സുനില്‍കുമാറി(42)നെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി കഠിന തടവിന് ശിക്ഷിച്ചത്. 3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017 ജൂലായ് 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോ െ്രെഡവറായ പ്രതി രാത്രി പെണ്‍കുട്ടിയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒച്ചവയ്ക്കാതിരിക്കാനായി കഴുത്തില്‍ കയറിട്ടുമുറുക്കി കൊലപ്പെടുത്തി. മരിച്ചശേഷം കുട്ടിയുടെ സ്വര്‍ണമാല കവര്‍ന്ന് പ്രതി രക്ഷപെടുകയായിരുന്നു. കൊല്ലം െ്രെകം ബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ ജി.ജോണ്‍സന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *