തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമള വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുകയായിരുന്നെങ്കില്‍ ബിജെപിയായിരുന്നു നേട്ടമുണ്ടാക്കേണ്ടിയിരുന്നത് എന്നാല്‍ പത്തനംതിട്ടയില്‍ പോലും ബിജെപി പിന്നിലായി. ഇടതുപക്ഷത്തിനേറ്റ പരാജയം പ്രതീക്ഷിച്ചതല്ല, എന്നാല്‍ ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പത്തനംതിട്ടയില്‍ വിജയിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അത് ഉണ്ടിയില്ല. പക്ഷെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതാണ്.
