ദുബായ്: കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. എന്നാല്‍ വരുന്ന പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവും. കൂടാതെ ഇത്തവണ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്.
