സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചായിരുന്നു സി ഒ ടി നസീറിനെ ഒരു സംഘം ആക്രമിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനുമായിരുന്നു വെട്ടേറ്റത്. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്ക് ഉണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യമാണെന്നും ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും സി.ഒ.ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *