കേരളാ കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പരിമിതിയുണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പാര്‍ലമെന്റ്, നിയമസഭാ സമ്മേളനങ്ങള്‍ക്ക് ശേഷം ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മജീദ് വ്യക്തമാക്കി.
ചെയര്മാന് സ്ഥാനത്തെ കുറിച്ചുള്ള തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. നേതാക്കളോട് യോജിപ്പില്‍ എത്തണമെന്ന് അനൗപചാരികമായി ആവശ്യപ്പെട്ടു. യോജിപ്പിന്റെ സാഹചര്യം ഉണ്ടെന്നാണ് കരുതുന്നത്.
നിലവിലെ സാഹചര്യം യു.ഡി.എഫിനെ ദോഷകരമായി ബാധിക്കും. മുന്നണി ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പ്രകോപനത്തിന് വഴിവെക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
