സഊദിയില്‍ അബഹയില്‍ വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം;ഇന്ത്യക്കാരനടക്കം ഒമ്ബതു പേര്‍ക്ക് പരിക്ക്

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച്‌ സഊദിയില്‍ വിമാനത്താവളത്തിന് നേരെ യമനിലെ വിമതരായ ഇറാന്‍ അനുകൂല ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യ സേനയെ ഉദ്ധരിച്ച്‌ സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ എട്ടു പേര്‍ സഊദി പൗരന്മാരാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സഊദി യമന്‍ അതിര്‍ത്തി പ്രദേശമായ അബഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് യമനിലെ വിമതരായ ഹൂതികളുടെ ആക്രമണം.

ഒരാഴ്ച മുന്‍പ് നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 12 നു നടത്തിയ ആക്രമണത്തില്‍ ആഗമന ഹാള്‍ തകരുകയും ഇന്ത്യക്കാരിയടക്കം 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യമന്‍ അതിര്‍ത്തിയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള അബ്ഹ മലയാളി പ്രവാസികള്‍ ഉള്‍പെടെ സ്ഥിരമായി ആശ്രയിക്കുന്ന വിമാനത്താവളമാണ്.

Leave a Reply

Your email address will not be published. Required fields are marked *