വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍!

കോഴിക്കോട്: വിദ്യര്‍ത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മുഹമ്മദ്‌ റാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യര്‍ത്ഥിയുടെ പരാതിയിന്‍മേലാണ് പൊലീസ് കേസെടുത്തത്. പള്ളിയില്‍ നിന്നും മടങ്ങി വരുകയായിരുന്ന തന്നെ കാറില്‍ നിര്‍ബന്ധിച്ച്‌ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് വിദ്യര്‍ത്ഥിയുടെ പരാതി.

പീഡിപ്പിച്ചതിനുശേഷം കാറില്‍ പള്ളിക്ക് സമീപം വിദ്യര്‍ത്ഥിയെ ഇറക്കി വിട്ട് പോകുന്നതിനിടെ വിദ്യര്‍ത്ഥി കാറിന്‍റെ നമ്ബര്‍ കുറിക്കുകയും വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് വിവരം അറിയിക്കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും. അന്വേഷണം നടത്തി കാറിന്‍റെ ഉടമയെ കണ്ടെത്തിയപ്പോള്‍ മൂന്ന് മാസം മുന്‍പ് ഈ കാര്‍ മുഹമ്മദ്‌ റാഫിക്ക് വിറ്റുവെന്ന് അറിയുകയും ചെയ്തു.

തുടര്‍ന്നാണ് പൊലീസ് റാഫിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത റാഫിയെ കോഴിക്കോടുള്ള പോക്സോ കോടതിയില്‍ ഹാജരാക്കുകയും കോടതി റാഫിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *