മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം ; ഡി​ജി​പി ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: സര്‍വേ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച്‌ പ്രമുഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​ര്‍ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ ഇന്ന് ഇ​ന്‍റ്ന് റി​പ്പോ​ര്‍​ട്ട് സമര്‍പ്പിക്കും . ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് റിപ്പോര്‍ട്ട് നല്‍കുന്നത് . ശ്രീ​റാ​മി​ന്‍റെ അറസ്റ്റും ആ​ശു​പ​ത്രി​വാ​സ​വും ജ​യി​ലി​ലെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടും തുടങ്ങിയ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊണ്ടായിരിക്കും റിപ്പോര്‍ട്ട് കൈമാറുന്നത്.

അതേസമയം , ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള സസ്പെന്‍ഷന്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. കേസുമായിട്ട് ബന്ധപ്പെട്ട് ശ്രീറാമിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *