സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 26,600 രൂപയും ഗ്രാമിന് 3,325 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തരവിപണിയിലെ വിലവര്‍ദ്ധനയാണ് ആഭ്യന്തരവിപണിയിലും വിലകൂടാന്‍ കാരണം.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,452 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 20ശതമാനത്തിന്റെ വര്‍ദ്ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം കഴിഞ്ഞ 3 മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. കേരളത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ വില വീണ്ടും കൂടാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *