വയനാട്​ വനാതിര്‍ത്തിയില്‍ നാലംഗ മാവോയിസ്​റ്റ്​ സംഘം; തണ്ടര്‍ബോള്‍ട്ട്​ തെരച്ചില്‍ നടത്തുന്നു

കേളകം: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പ്രദേശത്ത് നാലംഗ മാവോവാദി സംഘത്തെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത വയനാട്​, കണ്ണൂര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് അഭിനഗര്‍ കോളനിയിലെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഏഴരയോടെയാണ്​ നാലംഗ ആയുധധാരികളെത്തിയത്​. സംഘത്തില്‍ രണ്ട് പുരുഷന്‍മാരും, രണ്ട് സ്ത്രീകളുമാണ്​ ഉണ്ടായിരുന്നതെന്നാണ്​ നാട്ടുകാര്‍ അറിയിച്ചത്​.

മാവോയിസ്​റ്റ്​ സാന്നിധ്യത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളായ കൊട്ടിയൂര്‍, വയനാട് അതിര്‍ത്തി വന പ്രദേശങ്ങള്‍, ബന്ധപ്പെട്ട പ്രധാന പാതകള്‍ എന്നിവടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.മാവോവാദി സംഘം എത്താന്‍ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പ്രത്യോകപരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ട് സേനയും പൊലീസും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *