നിലമ്ബൂരില്‍ വന്‍ തീപിടുത്തം, രണ്ട് കടകള്‍ അഗ്‌നിക്കിരയായി

നിലമ്ബൂര്‍: നിലമ്ബൂരിലെ ചെരുപ്പ് കടയിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. രാവിലെ ആറ് മണിയോടെ ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ് കടയിലാണ് തീപിടിച്ചത്. തുടര്‍ന്നു തൊട്ടടുത്ത് കടയിലേക്കും തീ പടരുകയായിരുന്നു.

നിലമ്ബൂര്‍, മഞ്ചേരി, തിരുവാലി ഫയര്‍ഫോഴ്‌സ് യൂനിറ്റും, സന്നദ്ധ രക്ഷാ സംഘടനയായ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് നിലമ്ബൂര്‍, എടവണ്ണ യൂനിറ്റ് അംഗങ്ങളും ചേര്‍ന്ന് തീ അയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. തീ നിയന്ത്രണ വിധേയമാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് നിഗമനം

Leave a Reply

Your email address will not be published. Required fields are marked *