പ്രളയബാധിതര്‍ക്ക് കുപ്പിയില്‍ നിറച്ച സ്നേഹവുമായി ശിശുഭവനിലെ കുട്ടികള്‍

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ പ്രളയബാധിതര്‍ക്ക് കേരളത്തിന്റെ നാനാ ഭാഗത്ത് നിന്ന് സ്നേഹത്തിന്റെ രൂപത്തില്‍ സഹായമെത്തുന്നുണ്ട്. ഫിനോയില്‍ കുപ്പിയില്‍ സ്നേഹം നിറച്ച്‌ പ്രളയബാധിതര്‍ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികള്‍.

വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതര്‍ക്ക്‌ ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റര്‍ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികള്‍ നിര്‍മിച്ചു നല്‍കിയത്. നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച്‌ അത് വൃത്തിയാക്കിയാണ് ഫിനോയില്‍ നിറച്ചത്.

ഫിനോയിലുണ്ടാക്കി കുപ്പികളില്‍ നിറച്ച്‌ ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു.ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇനിയും സജീവമായി തുടരാനാണ് കുട്ടികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *