ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ല: വി.മുരളീധരന്‍

ന്യൂഡല്‍ഹി: പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ ഡല്‍ഹിയിലുള്ള നേതാക്കള്‍ കേരളത്തിന്റെ സാഹചര്യമറിയാതെ രാഷ്ട്രീയ താല്‍പര്യം മാത്രം മുന്‍നിറുത്തിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു.പ്രകൃതിക്ഷോഭത്തിന്റെ സമയത്ത് ഇത്തരം രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലൈത്തതാണ്. അത്തരത്തില്‍ പ്രസ്താവന നടത്തരുതെന്നാണ് സി.പി.എം നാതാക്കളോട് അഭിയര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മ്മാണം മാത്രം ചര്‍ച്ചയാക്കുകയും എന്തുകൊണ്ട് പ്രളയമുണ്ടായി എന്ന കാരണം പരിശോധിക്കാതിരിക്കുകയും ചെയ്തതാണ് ഇത്തവണ ദുരന്തത്തിന് കാരണം. ആ വീഴ്ച മറച്ചുവയ്ക്കാന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെ”ന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *