ന്യൂഡല്‍ഹി: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഒരു രാജ്യം ഒരു ഭാഷ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഹിന്ദി ഭാഷയെ ഉപയോഗിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ഹിന്ദി ദിവസ്’ ദിനത്തില്‍ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ച ദിനമാണ് ഇന്ന്. ഇന്ത്യയിലുടനീളം ഏറ്റവുമധികം സംസാരിക്കുന്ന ഭാഷയായ ഹിന്ദിയുടെ ഉപയോഗം നാം വര്‍ധിപ്പിക്കണമെന്നും അമിത് ഷാ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
