സിസ്റ്റര്‍ ലൂസി കളപ്പുരക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള്‍ സമരത്തിലേക്ക്

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള്‍ സമരത്തിനൊരുങ്ങുന്നു. ‘ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി’ എന്ന പേരില്‍ ആരംഭിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്. സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ചൊവ്വാഴ്ച്ച കൊച്ചിയില്‍ യോഗം ചേരും. സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നീതി നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

സിസ്റ്റര്‍ക്ക് നിയമപരമായ സഹായവും പിന്തുണയും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്. സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച്ച കൊച്ചിയില്‍ യോഗം ചേരും. നിലവില്‍ സിസ്റ്റര്‍ ലൂസിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ എറണാകുളം വഞ്ചി സ്ക്വയറില്‍ പ്രതിഷേധ സമരം നടത്താന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കുക, സമൂഹമാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ച ഫാദര്‍ നോബിളിനെതിരെ നടപടി സ്വീകരിക്കുക എന്നീ അവശ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *