ന്യൂഡല്‍ഹി: 87-ാം ജന്മദിനത്തില് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. മന്മോഹന് സിംഗിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിനപ്പുറം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാന്പത്തിക ശാസ്ത്രജ്ഞനുമാണ് മന്മോഹന് സിംഗ്. ഇന്ത്യാ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26നായിരുന്നു മന്മോഹന് സിംഗിന്റെ ജനനം.
