സ്റ്റോക്കോം: റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടി ഗ്രേറ്റ ട്യുന്‍ബെര്‍ഗ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സമരം ചെയ്തു ലോകശ്രദ്ധ നേടിയ സ്വീഡിഷ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഗ്രേറ്റ.പുരസ്കാരത്തുക 73 ലക്ഷം രൂപയാണു . 16ാം വയസ്സില്‍ ഗ്രേറ്റയെ തേടിയെത്തിയിരിക്കുന്നത് സമാന്തര നൊബേല്‍ സമ്മാനമെന്നറിയപ്പെടുന്ന ബഹുമതിയാണ. ഗ്രേറ്റ നടത്തുന്ന പോരാട്ടം ലോകമെമ്ബാടുമുള്ള യുവാക്കളെ പ്രചോദിപ്പിച്ചെന്നു ഫൗണ്ടേഷന് ചൂണ്ടിക്കാട്ടി.
പടിഞ്ഞാറന്‍ സഹാറയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അമിനാറ്റോ ഹൈദര്‍, ചൈനയിലെ അഭിഭാഷക ഗുവോജിയാന്മെയ്, ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഡേവി കൊപനേവ എന്നിവരെ ഫൗണ്ടേഷന് ആദരിക്കും.
