ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ഇല്ല

കല്‍പ്പറ്റ: ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്ന്.

എല്‍ഡിഎഫും ബിജെപിയും ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ പിന്‍വലിച്ചെങ്കിലും ബന്ദിപ്പൂരില്‍ രാത്രിയാത്ര അനുവദിച്ചുകിട്ടാന്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *