ശബരിമല ദര്‍ശനത്തിനായി തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി പൊലീസ്. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ പാളിച്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം. പൊലീസും ദേവസ്വം ബോര്‍ഡും കെഎസ്‌ആര്‍ടിസിയും ചേര്‍ന്നാണ് ഡിജിറ്റൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി തയ്യാറാക്കുന്നത്. വഴിപാടുകള്‍, സമര്‍പ്പണങ്ങള്‍, താമസം, ക്ഷേത്രദര്‍ശനം ഇവയെല്ലാം ഈ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാനാകും. ദര്‍ശനത്തിനായി പ്രത്യേക ക്യൂ തുടരുമെന്നും ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്യുന്നവര്‍ക്കു മുന്‍ഗണന ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.
