ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്സു പ്രവിശ്യയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് ട്രക്കിലേക്ക് ചെന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
