സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ : ടൂറിസം വിസ പ്രാബല്യത്തില്‍

റിയാദ് : സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍. രാജ്യത്ത് ടൂറിസം വിസ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിയാണ് ടൂറിസം വിസ. വസ്ത്രം ധരിക്കുന്നതിലുള്ള കര്‍ശന നിബന്ധനയും, രക്ഷകര്‍ത്താവ് വേണമെന്ന നിബന്ധനയുമാണ് യൂറോപ്യന്‍ ടൂറിസ്റ്റുകളെ സൗദിയില്‍ നിന്ന് അകറ്റിയത്. പുതിയ വിസകളില്‍ ഈ നിബന്ധന ഇളവ് ചെയ്തത് ടൂറിസം രംഗത്ത് വലിയ നേട്ടമുണ്ടാക്കും.

സൗദിയില്‍ എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ സജീവമാണ്. എന്നാല്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശികളുടെ ഒഴുക്കുണ്ടായില്ല. രണ്ടു കാര്യമാണ് ഇതിന് തടസ്സമായത്. ഒന്ന് വസ്ത്ര സ്വാതന്ത്ര്യത്തിലെ നിബന്ധനയും, രക്ഷകര്‍ത്താവ് വേണമെന്നതുമായിരുന്നു. പുതിയ ടൂറിസം വിസകളില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അബായ പര്‍ദ്ദ നിര്‍ബന്ധമില്ല. സൗദിയില്‍ പ്രവേശിക്കുന്നവര്‍ സംസ്‌കാരത്തെ ഹനിക്കാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് നിബന്ധന. രക്ഷ കര്‍ത്താവില്ലാതെ ആര്‍ക്കും രാജ്യത്ത് പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *