സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ “വാട്ടര്‍ലൂ’ ആകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ അവസാന പ്രതീക്ഷയാണ്. എന്നാല്‍ കേരളം ബിജെപിക്ക് മരീചികയാകും. പാലായിലേത് അവിചാരിത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
