ഗാ​ന്ധി, വി​ദ്വേ​ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന സ്നേ​ഹ​മാ​ര്‍​ഗം: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. 150ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ക്കു​ന്നു. അ​ടി​ച്ച​മ​ര്‍​ത്ത​ലി​നെ​യും വ​ര്‍​ഗീ​യ​ത​യെ​യും വി​ദ്വേ​ഷ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ഒ​രേ​യൊ​രു മാ​ര്‍​ഗം എ​ല്ലാ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളോ​ടു​മു​ള്ള സ്നേ​ഹ​വും അ​ഹിം​സ​യു​മാ​ണെ​ന്ന് ത​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ​യും പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും കാ​ണി​ച്ചു​ത​ന്ന ആ​ളാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി- രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ച്ചി​രു​ന്നു. 150ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍, പ്രി​യ​പ്പെ​ട്ട ബാ​പ്പു​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍! മ​ഹാ​ത്മാ ഗാ​ന്ധി, അ​ങ്ങ് മാ​ന​വി​ക​ത​യ്ക്കു ന​ല്‍​കി​യ മ​ഹ​ത് സം​ഭാ​വ​ന​ക​ള്‍​ക്ക് ഞ​ങ്ങ​ള്‍ ന​ന്ദി അ​ര്‍​പ്പി​ക്കു​ന്നു. ഗാ​ന്ധി​യു​ടെ സ്വ​പ്ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കാ​നും മി ​ക​ച്ചൊ​രു ലോ​കം സൃ​ഷ്ടി​ക്കാ​നും ക​ഠി​ന പ​രി​ശ്ര​മം ന​ട​ത്താ​ന്‍ ന​മ്മ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്- പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *