കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൂത്തുപറമ്ബ് മമ്ബറം പറമ്ബായി സ്വദേശി ചാത്തോത്ത് അഷ്റഫ് (52) ആണ് മരിച്ചത്.
മമ്ബറം തണലോട് പോക്കുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ സാഹിറ. മക്കള്‍: അനീസ, അഫ്രീദ, അനീസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
