ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു; തലയ്ക്ക് അടിയേറ്റ് നവജാത ശിശു മരിച്ചു

ന്യൂഡല്‍ഹി: ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിനിടെ പിതാവിന്റെ അടിയേറ്റ് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ടലി ഏരിയയിലാണ് സംഭവം. 29കാരി ദിപ്തും ഭര്‍ത്താവ് സത്യജിത്തും (32) തമ്മിലുണ്ടായ വഴക്കാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചത്.

ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചതോടെ സത്യജിത് ഇരിമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ദിപ്തിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് അബദ്ധത്തില്‍ കുഞ്ഞിന്റെ തലയില്‍ തട്ടുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. ദമ്ബതികള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *