ന്യൂഡല്‍ഹി: ജവാന്‍മാരുടെ ത്യാഗത്തെ ഹൈജാക്ക് ചെയ്ത് വോട്ടിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
കശ്മീരികളെ ഇരകളായും സൈനികരുടെ ത്യാഗത്തെ വോട്ടിനുള്ള നിക്ഷേപമായുമാണ് ബി.ജെ.പി കാണുന്നത്. കശ്മീരികളെയും സൈനികരേയും ബി.ജെ.പി പരിഗണിക്കുന്നില്ല. തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക മാത്രമാണ് അവരുടെ പരിഗണനാ വിഷയമെന്നും മുഫ്തി ട്വിറ്ററിലൂടെ ആരോപിച്ചു. അതിര്‍ത്തി സംരക്ഷിക്കുകയാണ് സൈനികരുടെ പ്രാഥമിക കര്‍ത്തവ്യമെന്നും അവര്‍ ഓര്‍മിപ്പിച്ചു.
കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വീണ്ടും അനുമതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഫ്തി രംഗത്തെത്തിയിരിക്കുന്നത്.
