യുഎസില്‍ വാഹനാപകടം: ഷില്ലോംഗ് ആര്‍ച്ച്‌ബിഷപ്പും മലയാളി വൈദികനും മരിച്ചു

കൊ​ലു​സ കൗ​ണ്ടി (ക​ലി​ഫോ​ര്‍​ണി​യ): അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഷി​ല്ലോം​ഗ് ആ​ര്‍​ച്ച്‌ബി​ഷ​പ് ഡൊ​മി​നി​ക് ജാ​ല (68) യും ​മ​ല​യാ​ളി വൈ​ദി​ക​ന്‍ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

വെള്ളിയാഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 10. 30ന് ​ക​ലി​ഫോ​ര്‍​ണി​യ​യി​ലെ കൊ​ലു​സ കൗ​ണ്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ സെ​മി ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ലി​ഫോ​ര്‍​ണി​യി​ലെ ക്ലി​യ​ര്‍ ലേ​ക്കി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് അ​പ​ക​ടം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *