തിരുവല്ല : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്നും കുമ്ബനാട് കരീലമുക്ക് മൈലാടുംപാറയില്‍ മോനിച്ചനെ(45) യാണ് ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ പിടികൂടിയത്.
നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ പിടികൂടിയത് . 20 കഞ്ചാവ് പൊതികള്‍ ഇയാളുടെ സ്ക്കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്ബത്ത് നിന്നും കഞ്ചാവ് എത്തിച്ച് വില്‍ക്കുകയായിരുന്നെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
