അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവം നടുക്കമുളവാക്കുന്നതാണ്. ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പൊലീസ് തന്നെ വിധി നടപ്പാക്കുന്നത് പ്രാകൃതമായ നടപടിയാണെന്നും കാനം പറഞ്ഞു.
മരിച്ച മാവോവാദി മണിവാസകം രോഗാതുരനായി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവസ്ഥലത്തിെന്റ അര കിലോമീറ്റര്‍ ദൂരപരിധിയില്‍ ആദിവാസി ഊരുകളുണ്ട്. മാവോവാദികള്‍ അവിെട ഒരു ടെന്റിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പൊലീസ് തൊട്ടടുത്തു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കാനം പറഞ്ഞു.
തീവ്രവാദ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് വ്യത്യസ്തമായ നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. അവരെ വഴി തെറ്റി പോയ സഹോദരങ്ങളായാണ് കാണുന്നത്. മാവോയിസ്റ്റുകളുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല. അവര്‍ ഉയര്‍ത്തുന്ന ജനകീയ പ്രശ്നങ്ങേളാട് യോജിക്കുന്നു.
മവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെപ്പ് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്നും കാനം വ്യക്തമാക്കി.
