ഗാന്ധിനഗര്‍: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 144ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു.
രാജ്യം മുഴുവന്‍ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് റണ്‍ ഫോര്‍ യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും താന്‍ നന്ദി പറയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ഏകതാദിന പരേഡില്‍ പങ്കെടുത്ത മോദി ഏകതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ഒട്ടനവധി ആഘോഷ പരിപാടികളാണ് പട്ടേലിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് രാജ്യം മുഴുവനായി സംഘടിപ്പിച്ചിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ റണ്‍ ഫോര്‍ യൂണിറ്റി മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനം ഏകതാദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.
